കൊല്ലം: നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവതിയും മരിച്ചു. ഇതോടെ അപകടത്തിൽ അമ്മയും മകളും ഉൾപ്പെടെ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്.
ഇവരുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇരുവരും പത്തനംതിട്ട പന്തളം സ്വദേശികളാണ്. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം നടന്നത്. അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടർ അതേ ദിശയിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.






