Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സോണി ബ്രാവിയ 3II പുറത്തിറക്കി എക്‌സ്ആര്‍ പ്രോസസറും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും പ്രധാന സവിശേഷതകള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സോണി ഇന്ത്യ പുതിയ ബ്രാവിയ 3II ടിവി ശ്രേണി പുറത്തിറക്കി. എക്‌സ്ആര്‍ പ്രൊസസര്‍, 4കെ 120 ഹെര്‍ട്‌സ്, എക്‌സ്ആര്‍ ട്രിലൂമിനസ് പ്രോ, ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ സാങ്കേതികവിദ്യകളോട് കൂടിയാണ് പുതിയ മോഡലുകള്‍ എത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ദൃശ്യ- ശ്രാവ്യ അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാവിയ 3II ശ്രേണി അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 55 ഇഞ്ച്, 65 ഇഞ്ച് മോഡലുകളാണ് പുറത്തിറങ്ങുന്നത്. 100 ഇഞ്ച് വേരിയന്റ് ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്കിടയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോണിയുടെ അത്യാധുനിക എക്‌സ്ആര്‍ പ്രോസസറിന്റെ കരുത്തില്‍ മാറ്റങ്ങളുമായാണ് സോണി ബ്രാവിയ 3II എത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കോഗ്‌നിറ്റീവ് ഇന്റലിജന്‍സും ഒരേപോലെ സമന്വയിപ്പിച്ചാണ് ഈ ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നത്.

മനുഷ്യന്റെ കണ്ണ് കാഴ്ചകളെ കാണുന്നതും കാതുകള്‍ ശബ്ദങ്ങളെ ഗ്രഹിക്കുന്നതും എങ്ങനെയാണോ അതേ രീതിയില്‍ ഉള്ളടക്കങ്ങളെ വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. എക്‌സ്-ആര്‍ ട്രിലുമിനോസ് പ്രോ സാങ്കേതികവിദ്യയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടെലിവിഷന്‍ കോടിക്കണക്കിന് നിറഭേദങ്ങള്‍ കൃത്യതയോടെ പുനരാവിഷ്‌കരിക്കുന്നു.

ദൃശ്യങ്ങള്‍ കൂടുതല്‍ ജീവസ്സുറ്റതാക്കുന്നതിനൊപ്പം ആഴമേറിയ ബ്ലാക്ക് ടോണുകള്‍ കൂടുതല്‍ തിളക്കമുള്ള ഹൈലൈറ്റുകളും ഒട്ടും ചോര്‍ന്നു പോകാതെ ഒപ്പിയെടുക്കാന്‍ ഈ പുത്തന്‍ സാങ്കേതികവിദ്യ സഹായിക്കുന്നു. മോഷന്‍ഫ്‌ളോ എക്‌സ്ആര്‍ സാങ്കേതികവിദ്യ ദൃശ്യങ്ങളെ കൂടുതല്‍ സുഗമവും തടസ്സമില്ലാത്തതുമാക്കുന്നു. സിനിമകള്‍, കായിക മത്സരങ്ങള്‍, ഗെയിമിംഗ് എന്നിവയില്‍ മുമ്പത്തേക്കാളും മികച്ച രീതിയിലുള്ള ഒരു ആഴമേറിയ ദൃശ്യാനുഭവം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ഈ ടിവി ശ്രേണിയില്‍ ഡോള്‍ബി വിഷനും ഡോള്‍ബി അറ്റ്‌മോസും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ സിനിമാ തിയേറ്ററിനോട് സമാനമായ ദൃശ്യാനുഭവം സ്വന്തം വീട്ടിലിരുന്ന് ആസ്വദിക്കാനാകും. പ്രത്യേക രൂപകല്‍പ്പനയുള്ള സ്പീക്കറുകള്‍ കൂടുതല്‍ വ്യക്തമായ ശബ്ദവും സംഭാഷണങ്ങളും നല്‍കും.

എച്ച്.ഡി.എം.ഐ. 2.1ലൂടെ ബ്രാവിയ 3II സിരീസ് 120 എഫ്പിഎസില്‍ 4കെ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഗെയിമിംഗിന് ഇത് ഉചിതമാണ്. പ്ലേസ്റ്റേഷന്‍ 5 നായുള്ള പ്രത്യേക ക്രമീകരണവും പി.എസ്. റിമോട്ട് പ്ലേ സംവിധാനവും ഈ മോഡലില്‍ ലഭ്യമാണ്.

ഗൂഗിള്‍ ടി.വി.യുടെ സഹായത്തോടെ നാലുലക്ഷത്തിലധികം സിനിമകളും ടി.വി ഷോകളും ആയിരക്കണക്കിന് ആപ്പുകളും ഗെയിമുകളും ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഹാന്‍ഡ്സ് ഫ്രീ വോയിസ് സര്‍ച്ച് ഓപ്ഷനും ഇതിലുണ്ട്. ആപ്പിള്‍ ഗൂഗിള്‍ കാസ്റ്റ്, എയര്‍ പ്ലേ2, ആപ്പിള്‍ ഹോംകിറ്റ്, ആമസോണ്‍ അലക്‌സ തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ഒ.ടി.എ. അപ്‌ഡേറ്റിലൂടെ ഗൂഗിള്‍ ജെമിനിയും ലഭ്യമാക്കും.

സോണി പിക്‌ചേഴ്‌സ് കോര്‍ വഴി ഐമാക്‌സ് എന്‍ഹാന്‍സ്ഡ് പതിപ്പുകള്‍ ഉള്‍പ്പെടെ സ്റ്റുഡിയോ നിലവാരത്തിലുള്ള സിനിമകള്‍ ലഭ്യമാകും. പ്യൂര്‍ സ്ട്രീം സാങ്കേതികവിദ്യയുടെ കരുത്തില്‍ സെക്കന്‍ഡില്‍ 80 എംബിപിഎസ് വരെയുള്ള വേഗതയില്‍ ദൃശ്യങ്ങള്‍ സ്ട്രീം ചെയ്യാന്‍ സാധിക്കും. ഇതിലൂടെ 4കെ ബ്ലൂ-റേ നിലവാരത്തിന് സമാനമായ ദൃശ്യ വ്യക്തത ഉറപ്പാക്കുന്നു.

ആധുനിക വീടുകളുടെ അകത്തളങ്ങളോട് ഇണങ്ങുന്ന ലളിതമായ രൂപകല്‍പ്പനയിലാണ് ബ്രാവിയ 3II എത്തുന്നത്. പൊടി, ഈര്‍പ്പം, മിന്നല്‍, വൈദ്യുതാഘാതം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന എക്‌സ്-പ്രൊട്ടക്ഷന്‍ പ്രോ സാങ്കേതികവിദ്യയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

55 ഇഞ്ച്, 65 ഇഞ്ച്, 75 ഇഞ്ച്, 85 ഇഞ്ച് മോഡലുകളിലാണ് ബ്രാവിയ 3II ലഭ്യമാകുക. 55 ഇഞ്ചിന് 1,59,900 രൂപയും (ഓഫറില്‍ 99,990), 65 ഇഞ്ചിന് 1,99,900 രൂപയും (ഓഫറില്‍ 1,24,990), 75 ഇഞ്ചിന് 2,89,900 രൂപയും (ഓഫറില്‍ 1,79,990), 85 ഇഞ്ചിന് 5,19,900 (ഓഫറില്‍ 3,05,990) രൂപയുമാണ് വില. 55, 65, 75 ഇഞ്ച് ടിവികള്‍ മെയ് മുതലും 85 ഇഞ്ച് ടിവികള്‍ ആഗസ്റ്റ് മുതലും ഇന്ത്യയിലെ സോണി റീട്ടെയില്‍ സ്റ്റോറുകളിലും www.ShopatSC.com പ്രമുഖ ഇലക്ട്രോണിക് വില്‍പ്പന കേന്ദ്രങ്ങളിലും ഇ-കൊമേഴ്‌സ് പ്ലാറ്റഫോമികളിലും ലഭിക്കും.

Recent News

Advertisement
WhiteswanTV Footer