Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജുബൈലിൽ റോഡ് അപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു. സൗദി അറേബ്യയിലെ ജുബൈൽ ഹൈവേയിലുണ്ടായ അപകടത്തിൽ ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്.

റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് തഷ്മീമിനെ കാർ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ റെഡ് ക്രസൻറ് സംഘം ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. ജുബൈലിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

Recent News

Advertisement
WhiteswanTV Footer