Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സഖ്യകക്ഷികളുടെ പ്രതിഷേധം; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി മുഖ്യമന്ത്രി വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, വിവാദമായ ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി മുഖ്യമന്ത്രി വിജയ്. ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറായി നിയമിക്കാനുള്ള തീരുമാനമാണ് സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് ഭരണമുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാൻ വിജയ് ഈ നിർണ്ണായക തീരുമാനമെടുത്തത്.

തമിഴക വെട്രി കഴകത്തിന്റെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവർ നിയമനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങ് പോലും മാറ്റിവെക്കാൻ നിർദ്ദേശിച്ചത് ഈ ജ്യോത്സ്യനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി. ഒരു മതേതര സർക്കാരിൽ ജ്യോത്സ്യന് കാബിനറ്റ് പദവി നൽകുന്നത് യുവാക്കൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും ശാസ്ത്രീയ അവബോധം വളർത്തേണ്ട സർക്കാർ ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും വിസികെ നേതാക്കളും എംപി ശശികാന്ത് സെന്തിലും വ്യക്തമാക്കി. നിയമസഭയിൽ ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തും ഈ വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ചു.

മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന രാധൻ പണ്ഡിറ്റ് വെട്രിവേൽ എഐഎഡിഎംകെ ഭരണകാലത്ത് നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ്. എന്നാൽ ജയലളിതയുടെ ജയിൽവാസവുമായി ബന്ധപ്പെട്ട പ്രവചനം തെറ്റിയതോടെയാണ് അദ്ദേഹം പാർട്ടിയിൽ നിന്നും അകന്നത്. വെട്രിവേലിന്റെ നിയമനത്തെ ബിജെപി പിന്തുണച്ചപ്പോൾ, സഖ്യകക്ഷികൾക്കിടയിലെ അതൃപ്തി ഭരണത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് വിജയ് പിൻവാങ്ങിയത്. വിശ്വാസ വോട്ടെടുപ്പിലെ വിജയത്തിന് പിന്നാലെ സഖ്യകക്ഷികളെ ഒപ്പം നിർത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഈ നിയമനം റദ്ദാക്കിയതിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer