Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിപക്ഷത്തെ പിണറായി വിജയൻ നയിക്കും; സതീശനും പിണറായിയും വീണ്ടും നേർക്കുനേർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, നിയമസഭയിലെ പ്രതിപക്ഷ നേതാവായി മുൻ മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. ഇതോടെ മുൻ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായും മുൻ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായും എത്തുന്ന അപൂർവ്വമായ രാഷ്ട്രീയ സാഹചര്യത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സഭയിൽ വി.ഡി സതീശനും പിണറായി വിജയനും വീണ്ടും നേർക്കുനേർ എത്തുന്നതോടെ ഭരണ-പ്രതിപക്ഷ പോര് വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് ഉറപ്പായി.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സി.പി.ഐ.എം തന്നെ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ ഈ സ്ഥാനത്തേക്ക് വന്നേക്കും. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തി പിണറായി വിജയനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിർത്തണമെന്ന തരത്തിലുള്ള ചർച്ചകൾ പാർട്ടിയിൽ ഉയർന്നിരുന്നുവെങ്കിലും സതീശനെ നേരിടാൻ കരുത്തനായ ഒരു നേതാവ് തന്നെ വേണമെന്ന ഉറച്ച തീരുമാനമാണ് പിണറായിയെ വീണ്ടും ഈ ദൗത്യം ഏൽപ്പിക്കാൻ സി.പി.ഐ.എമ്മിനെ പ്രേരിപ്പിച്ചത്. പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സഭയ്ക്കകത്തും പുറത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer