Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ചന്ദ്രൻ, അംബിക ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകനെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന ചന്ദ്രൻ, ഇന്ന് പുലർച്ചെ അംബികയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതായും തുടർന്ന് പ്രകോപിതനായി സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer