റിയാദ്: ഹജ്ജ് കർമങ്ങൾക്കായി മദീനയിലെത്തിയ മലയാളി തീർഥാടക മരിച്ചു. മലപ്പുറം പറമ്പിൽപീടിക മേലേകോടശ്ശേരി ‘ലവ് ഡെയ്‌ലി’യിൽ പരേതനായ ഹംസ മാസ്റ്ററുടെ ഭാര്യ ബീഫാത്തിമ പുതിയ വീട്ടിൽ (66) ആണ് നിര്യാതയായത്.
സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ഇവർ ഹജ്ജ് തീർഥാടനത്തിനായി പുണ്യഭൂമിയിലെത്തിയത്. മദീന സന്ദർശനത്തിനിടെയായിരുന്നു അന്ത്യം. പുത്തൂർ പള്ളിക്കൽ അങ്കപ്പറമ്പിൽ പരേതനായ പുതിയ വീട്ടിൽ അബ്ദുല്ലയുടെ മകളാണ്. മാതാവ് പാത്തുമ്മയാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ ഖബറടക്കി.






