ചെന്നൈ: പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ജാമി ഓവര്‍ടനു പകരം ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ഡിയാന്‍ ഫോറസ്റ്ററാണ് ഓവര്‍ടനു പകരം ടീമിലെത്തുന്നത്. തുടയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഓവര്‍ടന്‍ നാട്ടിലേക്ക് മടങ്ങിയത്. ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി നില്‍ക്കെ ഫോമില്‍ നില്‍ക്കുന്ന ഓവര്‍ടന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും.
ദക്ഷിണാഫ്രിക്കയ്ക്കായി 5 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് 24കാരനായ ഫോറസ്റ്റര്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡും താരത്തിനുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1000 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടി20യില്‍ 681 റണ്‍സ് നേടിയിട്ടുണ്ട്. 140 ആണ് സ്ട്രൈക്കറ്റ് റേറ്റ്.






