അമരാവതി: ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വാസംസെട്ടി സത്യവതി (60), പാലിക കൃഷ്ണവേണി (35), ചിറ്റമ്മ (45), ചെല്ലൂരി അന്നവാരം (45) എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കു നേരെ ടിപ്പർ ലോറി ഇടിച്ചുകയറിയതാണ് അപകടകാരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






