ആലപ്പുഴ: ആലപ്പുഴയിൽ ഓടയിലെ മലിനജലത്തിൽ വീണ് യുവാവ് മരിച്ചു. ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത മഴയിൽ കാൽ വഴുതി ഓടയിൽ വീണതാണ് അപകടകാരണം.
രാത്രിയിൽ സംഭവം ആരും ശ്രദ്ധിക്കാതെ പോയി. ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം അധികൃതരെ അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






