താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 14 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 23 വയസുള്ള പ്രതിയെ റെയിൽവേ പൊലീസാണ് പിടികൂടിയത്. കല്ല്യാൺ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
വൈകുന്നേരം അഞ്ച് മണിയോടെ പ്രതി പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം പീഡിപ്പിച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. ഇരുവരുടെയും വ്യക്തിഗത വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾക്കൊപ്പം പോക്സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി കല്ല്യാൺ ജിആർപി സീനിയർ ഇൻസ്പെക്ടർ പണ്ഡരി കാണ്ഡെ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






