Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിനായി സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ ധനകാര്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. മുൻ കാബിനറ്റ് സെക്രട്ടറി ഡോ. കെ. എം. ചന്ദ്രശേഖർ സമിതിയുടെ ചെയർമാനായി നിയമിതനായി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ കൺവീനറായിരിക്കും. സാമ്പത്തിക വിദഗ്ധൻ ഡോ. നാരായണനും സിഡിഎസ് ഡയറക്ടർ ഡോ. വീരമണിയും സമിതിയിലെ അംഗങ്ങളാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വിശദമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് സമിതിയുടെ പ്രധാന ദൗത്യം. തുടർന്ന് ധവളപത്രം പുറത്തിറക്കുമെന്ന് സർക്കാർ അറിയിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർനടപടിയായാണ് ഇപ്പോൾ പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer