Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചെന്നൈയുടെ വിജയത്തിന്‍റെ താക്കോല്‍ സഞ്ജുവിന്‍റെ കൈയിൽ: വസീം ജാഫർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണ്. ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായാണ് ചെന്നൈയുടെ പോരാട്ടം. മത്സരത്തിന് മുൻപ് നായകൻ റുതുരാജ് ഗെഗ്‌ക്‌വാദിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. പവർപ്ലേയിൽ റൺസ് കണ്ടെത്താനുള്ള മുഴുവൻ ഉത്തരവാദിത്തവും ഓപ്പണിംഗ് പങ്കാളിയായ സഞ്ജു സാംസണിന് മാത്രം വിട്ടുകൊടുക്കാതെ, നായകൻ എന്ന നിലയിൽ ഗെയ്ക്വാദ് കൂടുതൽ ആക്രമണോത്സുകത കാണിക്കണമെന്നാണ് ജാഫർ പറഞ്ഞത്.

ഗെയ്ക്‌വാദ് റൺസ് കണ്ടെത്താനുള്ള ആവേശം കാണിക്കണം. എങ്കിൽ മാത്രമേ അത് മറ്റ് ബാറ്റർമാർക്കും ആത്മവിശ്വാസം നൽകൂ. ഇനി അതല്ല, അദ്ദേഹത്തിന് പഴയതുപോലെ ആങ്കർ റോൾ കളിക്കാനാണ് താൽപര്യമെങ്കിൽ, ഹാർഡ് ഹിറ്റർ ഉർവിൽ പട്ടേലിനെ ചെന്നൈ ഓപ്പണറാക്കണം. റുതുരാജ് മൂന്നാമതോ നാലാമതോ ഇറങ്ങി പവർപ്ലേയ്ക്ക് ശേഷം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകട്ടെയെന്നും ജാഫര്‍ പറഞ്ഞു. ഇത്തവണ 13 ഇന്നിംഗ്സുകളിൽ നിന്ന് റുതുരാജ് നേടിയത് 321 റൺസ് മാത്രമാണ്. ക്രിക് ഇൻഫോയിലെ വിശകലന പരിപാടിയിലാണ് ജാഫർ സിഎസ്‌കെ ക്യാപ്റ്റന്‍റെ മെല്ലെപ്പോക്കിനെ വിമർശിച്ചത്.

Recent News

Advertisement
WhiteswanTV Footer