കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി സോഷ്യല്‍ മീഡിയ അടക്കി വാഴുകയാണ് മുഖ്യമന്ത്രി വിഡി സതീശനും അദ്ദേഹത്തിന്റെ പൂക്കി ലൂക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് വിഡി സതീശന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ച ചോദ്യവും അതിന് അദ്ദേഹം തിരികെ നല്‍കിയ മറുപടിയും എക്‌സ്പ്രഷനുമാണ് ഈ വീഡിയോയിലെ പ്രത്യേകത.
എന്നാല്‍ ആ ചോദ്യം ചോദിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ആരും ആയിരുന്നില്ല. പൂക്കി സിഎം എന്ന പേര് ന്യൂജെന്‍ പിള്ളേര്‍ വിഡി സതീശന് നല്‍കിയ ആ ക്യൂട്ട് എക്‌സ്പ്രഷന്റെ പിന്നിലെ കാരണക്കാരന്‍ മലപ്പുറം സ്വദേശിയായ ഫിജിന്‍ എന്ന യൂട്യൂബറാണ്. വണ്ടി പ്രേമികളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നായ വാഹന മോഡിഫിക്കേഷന്‍ സാധ്യമാവുമോ എന്നായിരുന്നു ഫിജിന്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. ചോദ്യത്തിന്റെ മറുപടി പറയും മുന്‍പ് മുഖ്യമന്ത്രി മുഖം ‘മോഡിഫൈ’ ചെയ്തു വരുത്തിയ ‘ഭാവം സമൂഹ മാധ്യമങ്ങളെ അക്ഷരാര്‍ഥത്തില്‍ തീ പിടിപ്പിക്കുകയായിരുന്നു.






