തിരുവനന്തപുരം: ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ലയായി ഇടുക്കി മാറി. ഹയര്‍സെക്കന്‍ഡറി വിഭാ?ഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 290398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത് 30,561 വിദ്യാര്‍ത്ഥികള്‍.
ടെക്‌നിക്കല്‍ സ്‌കൂളില്‍ 72.82 ശതമാനം പേര്‍ യോഗ്യത നേടി. എല്ലാ വിഷയത്തിലും 50 പേര്‍ എപ്ലസ് നേടി. കലാമണ്ഡലം 82. 54 ശതമാനം.രണ്ട് പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 60 പേര്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. പെണ്‍കുട്ടികള്‍ 50, ആണ്‍കുട്ടികള്‍ 10, മുഴുവന്‍ എപ്ലസ് കിട്ടിയത് 561. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ല നേടി 4621.






