Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അൻസിബ–ടിനി ടോം വിവാദം: വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: നടി അൻസിബ ഹസനും നടൻ ടിനി ടോമും തമ്മിലുള്ള വിവാദത്തിൽ പുതിയ വഴിത്തിരിവ്. അൻസിബ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നു.

അൻസിബ നൽകിയ പരാതി “ഊള കേസ്” ആണെന്ന് ടിനി ടോം സന്ദേശത്തിൽ പറഞ്ഞതായി പുറത്തായ ചാറ്റിൽ. വിഷയത്തിൽ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തരുതെന്നും നിർമ്മാണ നിയന്ത്രകരായ രാജീവും രാജേഷും പറഞ്ഞ കാര്യങ്ങൾ പുറത്തുപറയുന്നില്ലെന്നും ടിനി ടോം സന്ദേശത്തിൽ പറയുന്നുണ്ട്.

ഇതിന് അൻസിബ ശക്തമായ മറുപടി നൽകി. സംഘടനയിലെ ഒരു ഉപാധ്യക്ഷനെതിരെ സംയുക്ത സെക്രട്ടറിക്ക് പരാതി നൽകേണ്ട സാഹചര്യം വന്നപ്പോൾ അത് മാന്യമായി പരിഹരിക്കാനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനാണെന്ന് അൻസിബ പറഞ്ഞു. വ്യക്തിഹത്യയും അശ്ലീല ആരോപണങ്ങളും ഉണ്ടായപ്പോൾ പ്രതികരിക്കാത്തവർ ഇപ്പോൾ നിലവാരം പറയുന്നത് ഇരട്ടത്താപ്പാണെന്നും അവർ വിമർശിച്ചു.

മെമ്മറി കാർഡ് വിവാദത്തിലെപ്പോലെ ഈ വിഷയത്തിലും നിഷ്പക്ഷ അന്വേഷണ സമിതി വേണമെന്നും അൻസിബ ആവശ്യപ്പെട്ടു. “സത്യം പുറത്തുവന്നാൽ ആരുടെ മുഖത്താണ് തുപ്പൽ വീഴുന്നതെന്ന് മനസിലാകും” എന്നും അവർ പറഞ്ഞു.

ഇതിനിടെ, അൻസിബയ്‌ക്കെതിരെ ഉയർന്ന മതപരിവർത്തന ആരോപണം നിർമ്മാണ നിയന്ത്രകൻ പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ രാജീവ് കുടപ്പനക്കുന്ന് തള്ളി. തന്റെ മകൻ മതം മാറിയിട്ടില്ലെന്നും അൻസിബ അത്തരമൊരു ശ്രമവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അൻസിബയും തന്റെ കുടുംബവും നല്ല ബന്ധത്തിലാണെന്നും വീട്ടിൽ ക്രിസ്മസും പെരുന്നാളും ഒരുമിച്ച് ആഘോഷിക്കാറുണ്ടെന്നും രാജീവ് പറഞ്ഞു. “മതം മാറുക എന്നത് വ്യക്തിപരമായ കാര്യമാണ്. മറ്റൊരാൾ പറഞ്ഞാൽ ആരും മതം മാറില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിനി ടോം തന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചുവെന്നും തന്റെ പേരിൽ മതപരിവർത്തന ആരോപണം ഉയർത്തിയെന്നും അൻസിബ നേരത്തെ ആരോപിച്ചിരുന്നു. “ഒരു പെണ്ണിനെ തകർക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം അവിഹിത കഥകൾ പ്രചരിപ്പിക്കലാണ്” എന്നും അൻസിബ പ്രതികരിച്ചു.

Recent News

Advertisement
WhiteswanTV Footer