മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിന് ഒരുങ്ങുന്നു. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ബാബുജി പ്രൊഡക്ഷൻസ് ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം.
“എന്റെ നാരായണിക്ക്” എന്ന ശ്രദ്ധ നേടിയ ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മധുബാല ശക്തമായ കേന്ദ്ര കഥാപാത്രവുമായി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. മധുബാലയോടൊപ്പം ഇന്ദ്രൻസിന്റെ വേറിട്ട പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ രചനയും സംവിധായിക തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
ഗോവിന്ദ് വസന്ത ഒരുക്കുന്ന സംഗീതം ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായി അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കും.
ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റിംഗ്: റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്ടർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി. സി. വിഷ്ണു, കൊറിയോഗ്രഫി: ബ്രിന്ദ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: ബിജു പി. കോശി, ഡിഐ: ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റിൽ ഡിസൈൻ: ജെറി, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ്, ട്രെയിലർ കട്ട്‌സ്: മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റുകൾ: അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ, ഗായകർ: ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ, സ്റ്റിൽസ്: നവീൻ മുരളി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.






