Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും; കോൺ​ഗ്രസിനെ ട്രോളി ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോൺ​ഗ്രസിനെ പരിഹസിച്ച് മുന്‍മന്ത്രി വി ശിവന്‍കുട്ടി. ‘കര്‍ണാടകയില്‍ ഡി കെ…. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും’. എന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. രണ്ട് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും സമാനമായ സംഭവത്തിന് സാധ്യതയുണ്ടെന്നാണ് ശിവന്‍കുട്ടി ഉദ്ദേശിച്ചത്.

മാസങ്ങൾ നീണ്ട തര്‍ക്കത്തിനൊടുവില്‍ ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും സിദ്ധരാമയ്യ രാജിവച്ചിരുന്നില്ല. തുടര്‍ന്ന് പലതവണ ഡികെ ശിവകുമാര്‍ അനുകൂലികള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് ഇരുനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix