Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: v sivankutty

‘ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണമെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച കൃത്യസമയത്ത് സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു. അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തിദിനമാക്കി […]
Read more

‘പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും, ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’, സർക്കാരിനെ ട്രോളി വി ശിവൻകുട്ടി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്ന സംസ്ഥാന വ്യാപക പവര്‍ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി ശിവൻകുട്ടി. ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ എന്ന കുറിപ്പോടെയാണ് പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കുമെന്ന് യുഡിഎഫ് സർക്കാരിനെ പരിഹസിക്കുന്നത്. മൺസൂൺ കാലത്ത് രാത്രി കാലത്തുണ്ടാകുന്ന പവർ കട്ടിനാണ് പരിഹാസം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് വി ശിവൻകുട്ടിയുടെ […]
Read more

ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും; കോൺ​ഗ്രസിനെ ട്രോളി ശിവൻകുട്ടി

തിരുവനന്തപുരം: കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോൺ​ഗ്രസിനെ പരിഹസിച്ച് മുന്‍മന്ത്രി വി ശിവന്‍കുട്ടി. ‘കര്‍ണാടകയില്‍ ഡി കെ…. ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും’. എന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. രണ്ട് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും സമാനമായ സംഭവത്തിന് സാധ്യതയുണ്ടെന്നാണ് ശിവന്‍കുട്ടി ഉദ്ദേശിച്ചത്. മാസങ്ങൾ നീണ്ട തര്‍ക്കത്തിനൊടുവില്‍ ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. […]
Read more

ദേശീയ വിദ്യാഭ്യാസ സൂചികയില്‍ വന്‍ കുതിപ്പുമായി കേരളം; ‘പ്രചേസ്ത- 2’ പദവി കൈവരിച്ചു

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് അഭിമാന മുന്നേറ്റം. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും പ്രകടനവും വിലയിരുത്തുന്ന സൂചികയിൽ കേരളം ‘പ്രചേസ്ത-2’ പദവിയിലേക്ക് ഉയർന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2023-24 അധ്യയന വർഷത്തെ അപേക്ഷിച്ച് കേരളത്തിന്റെ സ്കോറിലും ഗ്രേഡിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കേരളത്തിന്റെ മൊത്തം സ്കോർ 594.2 ആയിരുന്നെങ്കിൽ ഇത്തവണ അത് 687.7 ആയി ഉയർന്നു. ചുരുങ്ങിയ കാലയളവിൽ 93.5 പോയിന്റിന്റെ റെക്കോർഡ് വർധനവാണ് […]
Read more

മുൻ വിദ്യാഭ്യാസ മന്ത്രിയെ പ്രശംസിച്ച് ബിജെപി അധ്യാപക സംഘടന നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രവർത്തനങ്ങളെയും വ്യക്തിത്വത്തെയും പ്രശംസിച്ച് ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ (എൻ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തിൽ വലിയ ശ്രദ്ധ നേടുന്നു. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായ സൗഹൃദത്തിനും ജനാധിപത്യപരമായ ബഹുമാനത്തിനും ശിവൻകുട്ടി നൽകിയ പ്രാധാന്യത്തെയാണ് കുറിപ്പിൽ പ്രധാനമായും അടിവരയിടുന്നത്. മന്ത്രി എന്ന നിലയിൽ ശിവൻകുട്ടി പുലർത്തിയ ആത്മാർത്ഥതയും കൊച്ചു കുട്ടികളോടുള്ള അദ്ദേഹത്തിന്റെ വാത്സല്യവും […]
Read more

എന്റെ അണ്ണൻ സഖാവ്, കാര്യമായിട്ടുള്ള ചങ്ങായി; വി. ശിവൻകുട്ടിയുമായുള്ള ആത്മബന്ധം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം:​നിയമസഭയിലെ ഉറ്റ സൗഹൃദത്തിന്റെയും രാഷ്ട്രീയ പോരാട്ടത്തിന്റെയും കഥ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോടൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയിൽ തനിക്ക് തൊട്ടടുത്തിരിക്കുന്ന ശിവൻകുട്ടി കേവലം ഒരു സഹപ്രവർത്തകൻ മാത്രമല്ല, മറിച്ച് ഒരു മനസ്സും ശരീരവുമായി പ്രവർത്തിക്കുന്ന തന്റെ അടുത്ത ചങ്ങായിയാണെന്ന് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. സ്‌കൂൾ പഠനകാലത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അദ്ദേഹം ഈ സൗഹൃദത്തെ വിശേഷിപ്പിച്ചത്. ക്ലാസ് മുറിയിലെ എല്ലാവരും സുഹൃത്തുക്കളാണെങ്കിലും ഒരേ ബെഞ്ചിലിരിക്കുന്നവർ തമ്മിലുള്ള […]
Read more

പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും, കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കും; വി ശിവന്‍കുട്ടി

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പരമാവധി ധനസഹായം ലഭ്യമാക്കും. അപകടത്തിന് പിന്നാലെ മാനസികാഘാതത്തിലായ വിദ്യാർത്ഥികൾക്ക് പ്രത്യേക കൗൺസിലിംഗ് നൽകുമെന്നും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മന്ത്രി പറഞ്ഞു. അധ്യാപകർ നഷ്ടപ്പെട്ട സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി നിയമനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തിൽ മരിച്ച 9 പേരുടെയും […]
Read more

നേമത്ത് ബിജെപിയെ സഹായിച്ചത് തെളിഞ്ഞു; സിപിഐ നേതാവിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ നേതാവിനെതിരേ നടപടിയെടുത്ത് സിപിഐ. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം വിഎസ് സുലോചനനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അമ്പലത്തറ വാർഡിലെ മുൻ കൗൺസിലറാണ് സുലോചനൻ. നേമത്ത് ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ടും ശിവൻകുട്ടിയെ തോൽപ്പിക്കണമെന്ന് പറയുകയും ചെയ്യുന്ന സുലോചനന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഒരു സുഹൃത്തിനോടാണ് സുലോചനൻ ഇക്കാര്യം പറയുന്നത്. തിരഞ്ഞെടുപ്പിൽ താനും ശിവൻകുട്ടിയും തമ്മിൽ ഉടക്കാണെന്ന് അറിയാമല്ലോയെന്നും രഹസ്യമായിട്ട് നിങ്ങളെ […]
Read more

പോളിങ് കണക്ക് പുറത്ത് വിടാത്തതില്‍ ദുരൂഹതയുണ്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവന്‍കുട്ടിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസമായിട്ടും കൃത്യമായ പോളിങ്‌ കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട്, സർവീസ് വോട്ട്, പോസ്റ്റൽ വോട്ട്, വീട്ടിലെ വോട്ട് എന്നിവയൊക്കെ ചേർത്ത അന്തിമ കണക്ക് ഉടൻ തന്നെ പുറത്തുവിടണം. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഈ കണക്കുകൾ കൃത്യമായി നൽകുന്നതിൽ കമീഷന്റെ മുന്നിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. നേരത്തേ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രം​ഗത്ത് വന്നിരുന്നു. സാങ്കേതിക […]
Read more

നേമത്ത് ബിജെപി കോടികള്‍ ഒഴുക്കി, ഒരു വോട്ടിന് 15,000 രൂപ വരെ; വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിജയിക്കാൻ ബിജെപി നേമത്ത് പണവും മദ്യവും ഒഴുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിൾ പേ വഴി വോട്ടർമാർക്ക് ബിജെപി നൽകിയെന്നും സംഘടനകളെ വരെ വിലയ്ക്കെടുത്താണ് ബിജെപി വോട്ട് പിടിച്ചതെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയും മന്ത്രി രൂക്ഷമായ പരിഹാസം ഉയർത്തി. രാജീവ് ചന്ദ്രശേഖറിനോട് മത്സരിക്കാൻ പറ്റിയ ഏക സ്ഥാനാർത്ഥി അദാനി മാത്രമാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർശം. നേമത്തെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് […]
Read more
Advertisement
WhiteswanTV Footer