Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: v sivankutty

സ്‌കൂളുകളില്‍ ഹെല്‍പ് ബോക്‌സ് പദ്ധതിക്ക് തുടക്കം: പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ ഇതിനായി ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read more

പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും.കുട്ടികളിൽ ശെരിയായ രീതിയിൽ പോഷണം ലഭ്യമാകുന്നില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്.ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകണം എന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം. കൂടാതെ മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന […]
Read more

സ്‌കൂള്‍ സമയമാറ്റം പിന്‍വലിച്ചേക്കില്ല; മതസംഘടനകളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: സ്‌കൂള്‍ സമയ മാറ്റത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മതസംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിര്‍ത്ത പശ്ചാത്തലത്തിലാണ് തീരുമാനം. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. അതേസമയം മതസംഘടനകള്‍ക്ക് വഴങ്ങരുതെന്നും സമയ മാറ്റം വേണ്ടെന്ന് വെച്ചാല്‍ സമരം നടത്തുമെന്നുമാണ് […]
Read more

സ്‌കൂള്‍ സമയമാറ്റം കോടതി നിര്‍ദേശപ്രകാരമെന്ന് സര്‍ക്കാര്‍; ചര്‍ച്ച നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയമമാറ്റം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമെന്ന് സര്‍ക്കാര്‍. ഇതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നാളെ(25.07.25) മതസംഘടനകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കാണു ചര്‍ച്ച. ബുധനാഴ്ച നടത്താനിരുന്ന ചര്‍ച്ചയാണു നാളത്തേക്കു മാറ്റിയത്. സമസ്ത അടക്കം വിവിധ സംഘടനകള്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. സമരപ്രഖ്യാപനം ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം പഠനസമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതാണു സംഘനകളുടെ എതിര്‍പ്പിനിടയാക്കിയത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് നടത്താനുള്ള തീരുമാനം മതപഠനത്തിനു […]
Read more

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താൻ സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. ഒരു ജില്ലയില്‍ ഏഴുസംഘങ്ങളാണ് പരിശോധന നടത്തുക. പരിശോധന നിരീക്ഷിക്കാന്‍ വിദ്യഭ്യാസവകുപ്പിന്റെ വിജിലന്‍സ് സംഘത്തെ നിയോഗിക്കും. അടുത്ത മാസം പന്ത്രണ്ടിന് ചേരുന്ന സുരക്ഷാസമിതി യോഗത്തില്‍ പരിശോധനാറിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Read more

‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും; വി ശിവൻകുട്ടി

കൊല്ലം: തേവലക്കരയിൽ വെെദ്യുതഘാതമേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാനേജ്മെൻ്റ് മിഥുന്റെ അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണമെന്നും മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. ചൊവ്വാഴ്ച […]
Read more

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യുന്നത് പ്രതിഷേധാർഹമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശിപാർശയെ ശിവൻകുട്ടി ശക്തമായി അപലപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു. ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു […]
Read more

സ്‌കൂളുകള്‍ വേണ്ട, ബാറുകള്‍ മതി; നല്ല ബെസ്റ്റ് സർക്കാർ

പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ അധികാരമേറ്റ് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതുതായി സര്‍ക്കാര്‍ – എയ്ഡഡ് മേഖലകളില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിസാരമായി കാണരുത്. സംസ്ഥാനത്തിപ്പോഴും സ്‌കൂളുകള്‍ ഇല്ലാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ട്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അപേക്ഷകള്‍ മന്ത്രി ഓഫീസിലും സെക്രട്ടറിയേറ്റിലും കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പരിഗണിച്ചിട്ടില്ല. 2016 മുതല്‍ 2024 വരെ പുതുതായി കേരളത്തില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. […]
Read more

കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം: അടിയന്തര റിപ്പോര്‍ട്ട് തേടി വിഭ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിയുടെ മരണം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി. ഇന്ന് രാവിലെയായിരുന്നു തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് […]
Read more

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ ചർച്ച നടത്തുന്നത് സമയം മാറ്റാൻ അല്ലായെന്നും കാര്യങ്ങൾ വ്യക്തതയോടു കൂടി ബോധ്യപ്പെടുത്താൻ ആണെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്കൂളിലെ പാദപൂജയെയും അതിൽ ഗവർണർ എടുത്ത നിലപാടിനെയും ശിവൻകുട്ടി ശക്തമായ ഭാഷയിൽ വിമർശിച്ചു. പാദപൂജയിൽ ഗവർണറുടെ ആഗ്രഹം മനസ്സിലിരിക്കുകയെ ഉള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതിനെ ഗവർണർക്ക് എങ്ങനെ അനുകൂലിക്കാൻ സാധിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന്റെ ഉത്തരവാദി ഗവർണറാണെന്ന് മന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix