Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: v sivankutty

ശാഖയ്ക്ക് കാവൽ നിന്ന സുധാകര ‘കോൺഗ്രസും’ സംഘിയെ വിറപ്പിച്ച ‘കമ്മ്യൂണിസ്റ്റ്’ ശിവൻകുട്ടിയും

ഓരോരോ പാർട്ടികളുടെയും ആർഎസ്എസ് ബന്ധമാണല്ലോ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയം. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ഇപ്പോഴും സിപിഎമ്മും കോൺഗ്രസും തന്നെയാണ്. എന്നാൽ ബിജെപി പണ്ടുള്ളതിനേക്കാൾ ഇന്ന് സംസ്ഥാനത്ത് ശക്തമാണ്. ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ ശ്രേണിയിലേക്ക് സംസ്ഥാനത്തെ ബിജെപി എത്തുന്നുണ്ട്. എത്രയോ കാലങ്ങളായി സംസ്ഥാനത്ത് ആർഎസ്എസ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രദേശങ്ങളിലും ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും ഇഷ്ടംപോലെ നേതാക്കളും അണികളും എല്ലാമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ യാതൊരു ഓളവും ഉണ്ടാക്കുവാൻ ബിജെപിക്ക് പണ്ടൊക്കെ സാധിച്ചിരുന്നില്ല. ഒരുപക്ഷേ ആർഎസ്എസ് അതിശക്തമായ പ്രദേശങ്ങളിൽ […]
Read more

മന്ത്രി വി.ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി. തിരുവനന്തപുരത്ത് മന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടിയ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1500 കോടി രൂപ കേന്ദ്രസര്‍ക്കാർ തടഞ്ഞുവയ്ക്കുകയാണെന്ന് വി ശിവന്‍കുട്ടി നേരത്തെ ആരോപിച്ചിരുന്നു. വിഷയത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെയും എന്‍സിഇആര്‍ടി ജനറല്‍ കൗണ്‍സിലിനെയും കേരളത്തിന്റെ […]
Read more

ബസുകളിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ബസുകളിൽ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൺസെഷൻ ഇല്ലെന്നു കരുതി കുട്ടിയെ ഇറക്കി വിടാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തണം. സ്‌കൂൾ ബസിൽ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു അച്ചടക്കത്തിന്റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല.
Read more

പ്രവേശനോത്സവത്തിൽ വ്ലോ​ഗർ മുകേഷ് എം നായർ മുഖ്യാതിഥി; അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി എത്തിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലാണ് മുഖ്യാതിഥിയായി എത്തിയത്. റീൽസ് ഷൂട്ടിം​ഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. മുകേഷിനെതിരെ കോവളം സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. പോക്സോ കേസ് പ്രതികളായ അധ്യാപകർക്ക് എതിരെ കർശന നടപടി എടുക്കാൻ ഇന്നലെ സർക്കാർ ഉത്തവിട്ടിരുന്നു. തുടര്‍ന്നാണ് […]
Read more

പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ചുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

പോക്സോ കേസിൽ പ്രതിയകളായ 9 അധ്യാപകരെ പിരിച്ച് വിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ ആരെയും അനുവദിക്കില്ല. ഇനിയും കുറച്ചുപേരെക്കൂടി പിരിച്ചുവിടാനുണ്ട്. വിദ്യാഭ്യാസ വകുപ്പ് മക്കൾക്ക് ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മക്കളുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നാൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ശിക്ഷ വാങ്ങിക്കൊടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒപ്പം നിൽക്കും. പൊലീസും ഒപ്പം നിൽക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കുട്ടികളുടെ നിലവാരം ഉയർത്തുക എന്ന […]
Read more

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ അനധികൃത പിരിവ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണമെന്നുംമന്ത്രി […]
Read more

പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന് പ്രഖ്യാപിക്കും. മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21 ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 444707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണയവും നടന്നു വരികയാണ്. 413581 വിദ്യാർത്ഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ […]
Read more

ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും അനുവദിക്കില്ലെന്ന് വി ശിവൻകുട്ടി

കോഴിക്കോട്: ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയോ അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പ്രേവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം വർധിപ്പിക്കാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല ലക്ഷ്യമെന്നും ശിവൻകുട്ടി വ്യക്തമാക്കി. കൂടാതെ സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും […]
Read more

ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും; സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്കായി ₹22.66 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്കായി 22,66,20,000 രൂപ അനുവദിച്ചെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയിൽ ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയുമാണ് നൽകുന്നത്. നേരത്തെ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്ര വിഹിതം വൈകുന്നത് പരിഗണിച്ച് 2024 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ മെറ്റീരിയൽ കോസ്റ്റിനത്തിലെ കേന്ദ്ര വിഹിതം മുൻകൂറായും സംസ്ഥാന വിഹിതവും സംസ്ഥാന അധിക വിഹിതവും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. കേന്ദ്ര വിഹിതമായ 37,96,87,839/- […]
Read more

ബേസില്‍ ശാപത്തില്‍ പെട്ട് മന്ത്രി വി ശിവന്‍കുട്ടിയും; കമൻ്റുമായി താരങ്ങൾ

സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രെന്റായി മാറിയിരിക്കുകയാണ് ‘ബേസില്‍ ശാപം’. ബേസില്‍ ജോസഫിന്റെ ഹസ്തദാനം ക്രിക്കറ്റ് താരം സഞ്ജു സാംസണിൻ്റെ ശ്രദ്ധയില്‍പ്പെടാതെ പോയതാണ് ഈ ട്രെന്റിന്റെ തുടക്കം. പിന്നീട് ഇങ്ങോട്ട് മമ്മൂട്ടി അടക്കമുള്ളവര്‍ ‘ബേസില്‍ ശാപ’ത്തില്‍ അകപ്പെട്ടത് ഏവരും കണ്ടതാണ്. ഇപ്പോഴിതാ ആ ട്രെന്റിലേക്ക് പുതിയതായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും. കലോത്സവ സമാപന വേദിയില്‍ വച്ച് ആസിഫ് അലിക്ക് മന്ത്രി കൈ കൊടുത്തെങ്കിലും അത് നടന്‍ ശ്രദ്ധിക്കാതെ കടന്നു പോയി സീറ്റിലിരുന്നു. പിന്നീട് ടൊവിനോയാണ് മന്ത്രിയുടെ […]
Read more
Advertisement
WhiteswanTV Footer