Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: v sivankutty

ബിജെപിക്കെതിരെ പണമൊഴുക്ക് ആരോപണവുമായി എൽഡിഎഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലായ നേമം മണ്ഡലത്തിൽ അർദ്ധരാത്രി എത്തിയ ദുരൂഹമായ പെട്ടികൾ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുന്നു. ബിജെപി കേന്ദ്രങ്ങളിൽ നിന്ന് റെയിൽവേ പാർസൽ വഴി എത്തിയ നാല് വലിയ പെട്ടികൾ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച പണമാണെന്ന ഗുരുതരമായ ആരോപണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകാനൊരുങ്ങുകയാണ് ഇടതുമുന്നണി. റെയിൽവേ സ്റ്റേഷനിൽ നിന്ന് അതിവേഗം കാറിൽ കയറ്റി നേമത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ഈ പെട്ടികൾക്ക് പിന്നിൽ […]
Read more

‘സംവാദത്തിനുള്ള വെല്ലുവിളി ഏറ്റെടുത്തതിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ ഈ വഴിക്ക് വന്നിട്ടില്ല’

തിരുവനന്തപുരം: പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി താൻ ഏറ്റെടുത്തശേഷം പിന്നെ ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. നേമം മണ്ഡലത്തിൽ ബിജെപി വിതരണം ചെയ്ത നോട്ടിസിനു മറുപടിയുണ്ടെന്നും കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടത്തിയ വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു താൻ തയാറാണെന്നും വി.ശിവൻകുട്ടി പറഞ്ഞു. നേമത്തെ ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൂർണതോതിലുള്ള ആയുർവേദ ആശുപത്രിയാക്കി ഉയർത്താനുള്ള നടപടി നടന്നുവരികയാണ്. ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപ ചെലവിട്ടുള്ള […]
Read more

സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുകൊണ്ട് വോട്ടഭ്യർത്ഥന; വി. ശിവൻകുട്ടിക്കെതിരെ പരാതി

തിരുവനന്തപുരം: നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതായാണ് പരാതി. മണ്ഡലം വരണാധികാരിക്ക് ബിജെപിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചു. ലെറ്റർപാഡിൽ നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ഇവ മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്യുന്നതായുമാണ് പരാതിയിൽ പറയുന്നത്.
Read more

വികസനം തടയുന്നവര്‍ പിതൃത്വം ഏറ്റെടുക്കുന്നു; രൂക്ഷമായി പ്രതികരിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാര്‍കൂടി പണം മുടക്കിയ പദ്ധതിയെ ബിജെപിയുടെ രാഷ്ട്രീയ വേദിയാക്കി മാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കൂടി പണം മുടക്കിയ പദ്ധതിയാണിത്. എന്നാല്‍ പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ക്ഷണമില്ല. ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നു. വികസനം തടയാന്‍ […]
Read more

പൊങ്കാല കഴിഞ്ഞു, ഇനി മാലിന്യപ്പോര്; മന്ത്രിയും മേയറും നേര്‍ക്കുനേര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തെ ചൊല്ലി തിരുവനന്തപുരത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ചതായും രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും മേയര്‍ വിവി രാജേഷ് പ്രതികരിച്ചു.
Read more

നേമം സ്ഥാനാര്‍ത്ഥിത്വം നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി; പാര്‍ട്ടി തീരുമാനം അനുസരിക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. നേമത്ത് മത്സരിക്കാനില്ലെന്നും, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നുമാണ് തിരുമാനമെന്നും ശിവന്‍കുട്ടി തൃശൂരില്‍ പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും വി ശിവന്‍കുട്ടി . നേമം മണ്ഡലത്തില്‍ ഇക്കുറി മത്സരിക്കാന്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് കളത്തിലിറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം […]
Read more

സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി . കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ പരിഷ്‌കരണം. ബസ്സുകളിൽ നിന്ന് മാലിന്യം പുറത്തേക്കെറിഞ്ഞാൽ നടപടി, ഉത്തരവ് ഉടൻ:കെ ബി ഗണേഷ് കുമാർ സംസ്ഥാന കായിക ദിനാചരണത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. കേരളം സമ്പന്നമായ കായിക പാരമ്പര്യമുള്ള ഒരു നാടാണ്, ഗ്രാമങ്ങളില്‍ നിന്ന് അന്തര്‍ദേശീയ വേദികളിലേക്ക് ഉയരുന്ന […]
Read more

നിയമസഭാ സമ്മേളനത്തിനിടെ മന്ത്രി വി.ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. സഭയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യോത്തര വേളയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. തുടര്‍ന്ന് ശിവന്‍കുട്ടിക്കു പകരം മന്ത്രി എം.ബി.രാജേഷ് ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി.
Read more

ആരോപണവിധേയന്‍ ജനപ്രതിനിധിയെങ്കില്‍ സ്ഥാനം രാജിവെയ്ക്കണം- മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ ജനപ്രതിനിധിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി വി ശിവന്‍കുട്ടി. ആരോപണവിധേയന്‍ ജനപ്രതിനിധി എങ്കില്‍ ആ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി. പേരു വെളിപ്പെടുത്താതെ ഒന്നിലധികം സ്ത്രീകള്‍ ഒരു യുവജന നേതാവിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു ജനപ്രതിനിധി ആണ് ആരോപണ വിധേയന്‍ എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെയുള്ള വ്യക്തിക്കെതിരെയാണ് ഈ ആരോപണം എന്നത് വളരെ ഗൗരവമായ വിഷയമാണ്. ഈ വനിതകള്‍ക്ക് പേര് വെളിപ്പെടുത്താന്‍ ഏതെങ്കിലും തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ അവര്‍ ഭയപ്പെടേണ്ടതില്ല. പൂര്‍ണ്ണ പിന്തുണയും […]
Read more

ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്ക് അധിക ജോലി: ക്ലര്‍ക്ക് ജോലികൂടെ ചെയ്യണമെന്ന് പുതിയ ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ ക്ലര്‍ക്കിന്റെ ജോലികള്‍ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും, അതിനാല്‍ ക്ലര്‍ക്കുമാരുടെ ജോലികള്‍ കൂടി പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇത് അധ്യാപക സംഘടനകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു മുഴുവന്‍ സമയ ക്ലര്‍ക്കിന്റെ ആവശ്യമില്ലെന്നും, പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന […]
Read more
Advertisement
WhiteswanTV Footer