ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പുതിയ വെല്ലുവിളിയുയര്‍ത്തി ഭാര്യ സംഗീത സ്വര്‍ണലിംഗം ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തെ ഒന്നടങ്കം ഞെട്ടിച്ച വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കാനാണ് ബിജെപിയുടെ നീക്കമത്രെ. പ്രമുഖ നടി വഴി സംഗീതയെ സ്വാധീനിക്കാനാണ് ബിജെപി ശ്രമം എന്നാണ് വിവരം. നടി തൃഷയുമായുള്ള വിജയുടെ സൗഹൃദം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഗീത വിവാഹ മോചന ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു.
സംഗീതയും ബിജെപിയും തമ്മില്‍ ബന്ധിപ്പിച്ചുള്ള ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ ചൂടുപിടിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിജയും സംഗീതയും തമ്മില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പ്രധാന പരിപാടികളില്‍ സംഗീതയുടെയും മക്കളുടെയും അസാന്നിധ്യം അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. രണ്ട് മക്കളും അമ്മയ്‌ക്കൊപ്പമാണ്. സംഗീത ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.






