യുഎസിലെ ടെക്സാസിൽ ഇന്ത്യൻ പതാക വലിച്ചുകീറി യുവാവിൻറെ പ്രതിഷേധം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചരിച്ചുകൊണ്ട് പതാക വലിച്ചുകീറുന്ന യുവാവിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റും നിൽക്കുന്ന ആളുകൾ ഇയാളെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. വിഡിയോ വൈറലായതിന് പിന്നാലെ, കുടിയേറ്റത്തെ കുറിച്ചും ഇന്ത്യാ-യുഎസ് ബന്ധത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ടെക്സാസിലെ ഫ്രിസ്കോ സിറ്റി ഹാളിന് സമീപമാണ് സംഭവം. ഇന്ത്യൻ വംശജരായ ധാരാളം ആളുകൾ താമസിക്കുന്ന പ്രദേശമാണിത്. തിരക്കേറിയ നഗരവീഥിയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ചെറുപ്പക്കാരൻ ‘ഇന്ത്യക്കാർ നശിച്ചുപോകട്ടെ’ എന്ന് ആക്രോഷിക്കുകയായിരുന്നു. ആളുകൾ ചുറ്റിലും തടിച്ചുകൂടിയതോടെ ആവേശംമൂത്ത് ഇന്ത്യൻ പതാക കീറിപ്പറിക്കുകയായിരുന്നു. കൂടെയുള്ളവർ ഇതെല്ലാം കണ്ട് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയും രണ്ട് തട്ടിയാലി.






