Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിരുദദാന ചടങ്ങിന് പിന്നാലെ വെടിവെപ്പ്; 18-കാരൻ കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഹൈസ്കൂൾ ബിരുദദാന ചടങ്ങിന് പിന്നാലെയുണ്ടായ വെടിവെപ്പിൽ 18-കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഫെയർഫീൽഡ് ഹൈസ്കൂൾ ക്യാമ്പസിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

പരിക്കേറ്റവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും 20, 25 വയസ്സ് പ്രായമുള്ള രണ്ട് യുവാക്കളും ഉൾപ്പെടുന്നു. ഫെയർഫീൽഡ് ഹൈസ്കൂളുമായി ക്യാമ്പസ് പങ്കിടുന്ന ‘സെം യെറ്റോ’ ഹൈസ്കൂളിന്റെ ബിരുദദാന ചടങ്ങ് അവസാനിച്ചതിന് പിന്നാലെയാണ് വെടിവെപ്പ് നടന്നത്.

ചടങ്ങിന് ശേഷം പാർക്കിംഗ് ഏരിയയിൽ ആളുകൾ ചിത്രങ്ങൾ എടുക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവെപ്പ് ഉണ്ടായതോടെ ആളുകൾ ഭീതിയിലായി വിവിധ ദിശകളിലേക്ക് ഓടിപ്പോയതായും റിപ്പോർട്ടുണ്ട്.

പ്രാദേശിക സമയം വൈകിട്ട് 7.15ഓടെ പൊലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനവും അന്വേഷണവും ആരംഭിച്ചു. വെടിവെപ്പിന് പിന്നിലെ കാരണങ്ങളോ പ്രതിയെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിലവിൽ പ്രദേശവാസികൾക്ക് മറ്റ് സുരക്ഷാഭീഷണികളില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ദുരന്തബാധിതരുടെ കുടുംബങ്ങൾക്കൊപ്പമാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും സ്കൂൾ ഡിസ്ട്രിക്റ്റ് അധികൃതർ വ്യക്തമാക്കി.

Advertisement
WhiteswanTV Footer