അമിഷ് ത്രിപാഠിയുടെ ഹിറ്റ് പുസ്തകമായ മെലൂഹയിലെ ചിരഞ്ജീവികള്‍ (ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ) സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. ബിഗ് സ്‌ക്രീൻ എത്തുമ്പോള്‍ നടൻ രൺവീർ സിങായിരിക്കും കേന്ദ്ര കഥാപാത്രമായ ശിവനെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ രൺവീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്.
ധുരന്ധറിന്റെ വിജയത്തിനുശേഷം അടുത്ത രണ്‍വീര്‍ ചിത്രം ഏതായിരിക്കും എന്ന് ചിന്തിച്ച ആരാധകർക്ക് ആവേശം നൽകിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, രണ്‍വീറിന്‍റെ പ്രൊഡക്ഷൻ ബാനറായ മാ കസം ഫിലിംസ് തന്നെയാണ് ചിത്രത്തിന്‍റെ അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നതെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും കൃത്യമായ കണക്ക് വെളിപ്പെടുത്തിയിട്ടില്ല. ബിർള സ്റ്റുഡിയോസുമായി ചേര്‍ന്നായിരിക്കും സിനിമ നിര്‍മ്മിക്കുക.




