Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാസപ്പടി കേസ്; നടന്നത് വലിയ അഴിമതി; കാര്യങ്ങൾ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു: മാത്യു കുഴൽനാടൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ സംബന്ധിച്ച മാസപ്പടി കേസിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അത് കോടതിക്ക് വ്യക്തമാകുന്നുണ്ടെന്നും മാത്യു കുഴൽനാടൻ. കേസിൽ വിജിലൻസ് അല്ലെങ്കിൽ സിബിഐ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേസമയം, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി പുറത്തുവന്നു. സിഎംആർഎൽ നൽകിയ അപ്പീൽ ഹർജി കോടതി തള്ളി. അന്വേഷണത്തെ തടയണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

‘ഇസിഐആർ’ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. അന്വേഷണത്തെ മൗലികാവകാശ ലംഘനമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, സുപ്രീംകോടതിയെ സമീപിക്കാൻ സമയം നൽകണമെന്ന കമ്പനിയുടെ ആവശ്യവും അംഗീകരിച്ചില്ല.

മുന്‍പ് സിംഗിൾ ബെഞ്ചും സമാനമായി ഇഡി അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന്, കേസുമായി ബന്ധപ്പെട്ട് ഇഡി വ്യാപക പരിശോധനകൾ നടത്തിയിരുന്നു.

പുതിയ ഡിവിഷൻ ബെഞ്ച് വിധിയോടെ, കേസിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് ഇഡി മുന്നോട്ട് പോകാൻ വഴിയൊരുങ്ങിയിരിക്കുകയാണ്.

Advertisement
WhiteswanTV Footer