മാസപ്പടി കേസ്; കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയവർക്കുള്ള ശക്തമായ പാഠമായിരിക്കും കേസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും കുഴൽനാടൻ വ്യക്തമാക്കി. വിഷയത്തിൽ സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും മികച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും […]
Read more