Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാലിന് പരിക്ക്; ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിന് നെയ്മറില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുട്‌ബോൾ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ ടീമിന് തിരിച്ചടിയായി സൂപ്പർതാരം നെയ്മറിന്റെ പരിക്ക്. കാലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിൽ താരം കളിക്കില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചു.

ന്യൂജേഴ്‌സിയിലെ പരിശീലന ക്യാമ്പിൽ തുടരുന്ന നെയ്മർ ഫിസിയോതെറാപ്പിക്കും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പ്രത്യേക പരിശീലനങ്ങൾക്കും വിധേയനാകും. സമീപകാലത്ത് തുടർച്ചയായ പരിക്കുകൾ നെയ്മറിന്റെ കരിയറിനെ ബാധിച്ച സാഹചര്യത്തിൽ ലോകകപ്പിലെ താരത്തിന്റെ പ്രകടനം സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.

എന്നാൽ, ബ്രസീൽ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി ലോകകപ്പ് ടീമിൽ നെയ്മറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന് മുമ്പ് താരം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് ബ്രസീൽ ആരാധകരുടെ പ്രതീക്ഷ.

ജൂണ്‍ 13ന് മൊറോക്കോയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യമത്സരം. 19ന് ഹെയ്തിക്കെതിരെയും 24ന് സ്‌കോട്‌ലന്‍ഡിനെതിരെയും ബ്രസീല്‍ കളിക്കും.അതേസമയം, ഫുട്‌ബോള്‍ ലോകകപ്പിന് നെയ്മര്‍ തിരിച്ചെത്തുമെന്നാണ് ബ്രസീല്‍ ആരാധകരുടെ പ്രതീക്ഷ.

Advertisement
WhiteswanTV Footer