Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിയമസഭയുടെ പ്രസ് സെക്രട്ടറിയായി എസ്. നിസാമിനെ നിയമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ് സെക്രട്ടറിയായി എസ്. നിസാമിനെ നിയമിച്ചു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായി സേവനം ചെയ്ത ശേഷം വിരമിച്ച ഉദ്യോഗസ്ഥനാണ് എസ്. നിസാം. മുൻപ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്ന സമയത്തും അദ്ദേഹം പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

ഔദ്യോഗിക ജീവിതത്തിന് പുറമേ മാധ്യമരംഗത്തും സാംസ്കാരിക മേഖലയിലും അദ്ദേഹം സജീവമാണ്. വിവിധ ടെലിവിഷൻ ചർച്ചകളിൽ രാഷ്ട്രീയ നിരീക്ഷകനായി സ്ഥിരമായി പങ്കെടുക്കുകയും നിരവധി ലേഖനങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ പ്രൊഫസറായ ഡോ. ഷാനിഫയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: ഫിസ നിസാം, ഫൈസ് നിസാം.

Advertisement
WhiteswanTV Footer