തൃശ്ശൂർ: പെരുമ്പിലാവ് ആൽത്തറയിൽ കിണറ്റിൽ വീണ 56കാരിക്ക് ദാരുണാന്ത്യം. ആൽത്തറ സ്വദേശിനിയായ കോമളം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. വീടിന് സമീപമുള്ള പറമ്പിലെ കിണറ്റിൽ കോമളം അബദ്ധത്തിൽ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബന്ധുക്കൾ കുന്നംകുളം പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം കോമളത്തെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.






