Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുത്തി മുന്നേറാൻ ‘പുതുവഴികൾ’; നിർദേശങ്ങൾ അയക്കാൻ സംവിധാനവുമായി സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരാൻ പാർട്ടി മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണമെന്നത്‌ സംബന്ധിച്ച്‌ അഭിപ്രായങ്ങളും നിർദേശങ്ങളും തേടാൻ സംവിധാവുമായി സിപിഐഎം. നാട്ടിലും വിദേശത്തുമുള്ള സിപിഐഎം അനുഭാവികളും അല്ലാത്തവരുമായ മുഴുവൻ മലയാളികൾക്കും നിർദേശങ്ങൾ സമർപ്പിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ അറിയിച്ചു.

‘പുതുവഴികൾ’ എന്ന പേരിൽ ആരംഭിച്ച ഇമെയിൽ, വാട്ട്‌സാപ്പ്‌, വെബ്‌സൈറ്റ്‌, മൊബൈൽ ആപ്പ്‌ എന്നിവ വഴി നിർദേശങ്ങൾ സമർപ്പിക്കാം. 7994777168 എന്ന വാട്ട്‌സാപ്പ്‌ നമ്പറും puthuvazhikal@gmail എന്ന മെയിൽ ഐഡിയും ഇതിനായി ഉപയോഗപ്പെടുത്താം. ഇതിനായുള്ള വെബ്‌സൈറ്റും മൊബൈൽ ആപ്പും വരും ദിവസങ്ങളിൽ തയ്യാറാവും. യുവാക്കൾ, വിദ്യാർഥികൾ, യുവതികൾ, ട്രാൻസ്‌ ജൻഡേഴ്‌സ്‌, തൊഴിലാളികൾ തുടങ്ങി എല്ലാ മേഖലയിലെ ജനങ്ങളെയും കേൾക്കും. പ്രത്യേകിച്ച്‌ പുതുതലമുറയെ കേൾക്കണം എന്നാണ്‌ പാർടി കണ്ടിരിക്കുന്നതെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും സിപിഐ എം ഭാവി പ്രവർത്തനങ്ങൾക്കുള്ള കർമപദ്ധതി തയ്യാറാക്കുക പാർടി സംഘടനാപരമായി കൂടുതൽ കരുത്താർജ്ജിക്കുന്നതിനുള്ള നടപടികളാണ്‌ സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix