Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐഫോൺ 18 പ്രോ; ഡിസൈൻ, ക്യാമറ, ബാറ്ററി, വില ഉൾപ്പെടെ വിവരങ്ങൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളായ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും 2026 സെപ്റ്റംബർ ആദ്യ അല്ലെങ്കിൽ രണ്ടാം ആഴ്ചയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും ഫോണിന്റെ സവിശേഷതകളെക്കുറിച്ച് നിരവധി വിവരങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 18 പ്രോ മാക്‌സിന്റെ പ്രധാന ആകർഷണം വലിയ ബാറ്ററി ശേഷിയായിരിക്കും. ഫോണിന്റെ കനം കുറച്ച് വർധിപ്പിച്ച് 5,100mAh മുതൽ 5,200mAh വരെ ബാറ്ററി ഉൾപ്പെടുത്താനാണ് ആപ്പിൾ പദ്ധതിയിടുന്നതെന്നാണ് സൂചന. കൂടാതെ പുതിയ ചിപ്‌സെറ്റും ഡിസ്പ്ലേ സാങ്കേതികവിദ്യയും ബാറ്ററി കാര്യക്ഷമത വർധിപ്പിക്കും.

ഡിസ്പ്ലേ വലിപ്പത്തിൽ മാറ്റമുണ്ടാകില്ലെന്നും 6.3 ഇഞ്ച് പ്രോ മോഡലിലും 6.9 ഇഞ്ച് പ്രോ മാക്‌സിലും തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ പുതിയ LTPO+ OLED ഡിസ്പ്ലേ ഉപയോഗിക്കാനാണ് സാധ്യത. ഡൈനാമിക് ഐലൻഡിന്റെ വലിപ്പം ഏകദേശം 35 ശതമാനം കുറയാനും സാധ്യതയുണ്ട്.

ക്യാമറ മേഖലയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ട്രിപ്പിൾ ക്യാമറ സിസ്റ്റം തുടരുമെങ്കിലും പ്രധാന ക്യാമറയിൽ വേരിയബിൾ അപ്പർച്ചർ സാങ്കേതികവിദ്യ ഉൾപ്പെടുത്താൻ ആപ്പിൾ പരീക്ഷണം നടത്തുന്നു. ഇത് ഫോട്ടോ എടുക്കുന്നതിൽ കൂടുതൽ നിയന്ത്രണം നൽകും.

പെർഫോമൻസിനായി പുതിയ A20 പ്രോ ചിപ്‌സെറ്റ് എത്തും. 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ഈ പ്രോസസർ വേഗതയും വൈദ്യുതി കാര്യക്ഷമതയും വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പുതിയ C2 മോഡം, മെച്ചപ്പെട്ട 5G, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ എന്നിവയും പ്രതീക്ഷിക്കുന്നു.

വിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ഐഫോൺ 17 പ്രോ സീരീസിന്റെ നിലവിലെ വില നിരക്കിൽ തന്നെയാകും പുതിയ മോഡലുകളും എത്താൻ സാധ്യതയെന്ന് വിപണി നിരീക്ഷകർ പറയുന്നു. ലോഞ്ച് അടുത്തുവരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നായി ഐഫോൺ 18 പ്രോ സീരീസ് മാറിയിരിക്കുകയാണ്.

Advertisement
WhiteswanTV Footer