മോണ്ടെറി: 2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ട് ഉറപ്പിച്ച് സഹ ആതിഥേയരായ മെക്സിക്കോ. ഇന്ന് നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെക്സിക്കോ നോക്കൗട്ടിലേക്ക് കടക്കുന്നത്. കളിച്ച മൂന്നിൽ മൂന്നും ജയിച്ചാണ് മെക്സിക്കോ അടുത്ത റൗണ്ട് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്.
ഗോൾ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം. എട്ട് ഷോട്ടുകളാണ് ഇരുടീമുകളും അടിച്ചത്. രണ്ടാം പകുതിയിൽ മെക്സിക്കോ കളംപിടിക്കുകയായിരുന്നു. 54-ാം മിനിറ്റിൽ മറ്റിയോ ഷാവേസ് ആദ്യ ഗോൾ നേടി. ജൂലിയൻ ക്വിനോണസ്, അൽവാരോ ഫിഡാൽഗോ എന്നിവരാണ് മറ്റ് സ്കോറർമാർ.






