Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയിൽ രാത്രിയാത്രകൾക്ക് മാറ്റം; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന റോഡുകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അറിയിച്ചതനുസരിച്ച് ജൂൺ 29 തിങ്കളാഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.

സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്താണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക. ഈ സമയത്ത് ഇരുവശങ്ങളിലേക്കുള്ള വാഹനങ്ങൾ റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ച് കടത്തിവിടും. ട്രാഫിക് പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നിർദേശപ്രകാരമാണ് ഗതാഗത ക്രമീകരണം. യാത്രക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. അറ്റകുറ്റപ്പണികൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ് എന്ന് കെഎംആർഎൽ അറിയിച്ചു.

Advertisement
WhiteswanTV Footer