തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ഇന്ന് രാവിലെ വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,180 രൂപയും ഒരു പവന് 1,05,440 രൂപയുമായി വില ഉയർന്നു.
ഇന്നലെയും സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാവിലെ വർധനവിന് പിന്നാലെ വൈകുന്നേരവും ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും കൂടി. ഇതോടെ ഇന്നലെ മാത്രം രാവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 2200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഉയർന്നും താഴ്ന്നും തുടരുന്നതിനാൽ ആഭരണപ്രേമികളിലും സ്വർണം വാങ്ങുന്നവരിലും ആശയക്കുഴപ്പം നിലനിൽക്കുന്നതായി വ്യാപാരികൾ പറയുന്നു.













