ന്യൂയോര്‍ക്ക്: പ്രീ ക്വാര്‍ട്ടറിലെ അവസാന മത്സരത്തില്‍ കൊളംബിയയെ സ്വിറ്റ്സര്‍ലന്‍ഡ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയതോടെ 2026 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന, മുന്‍ ചാംപ്യന്മാരായ ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, അട്ടിമറി വീരന്മാരായ മൊറോക്കോ, നോര്‍വേ എന്നിവരെല്ലാം ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്ത് റെഡിയാണ്.
മത്സരങ്ങളുടെ പൂര്‍ണ്ണമായ സമയക്രമം:
ജൂലൈ 10 (വെള്ളി)- ഫ്രാന്‍സ് vs മൊറോക്കോ, പുലര്‍ച്ചെ 1:30 AM, ബോസ്റ്റണ്‍ സ്റ്റേഡിയം
ജൂലൈ 11 (ശനി)- സ്പെയിന്‍ vs ബെല്‍ജിയം, പുലര്‍ച്ചെ 12:30 AM, ലോസ് ആഞ്ചലസ് സ്റ്റേഡിയം
ജൂലൈ 12 (ഞായര്‍)- നോര്‍വേ vs ഇംഗ്ലണ്ട്, പുലര്‍ച്ചെ 2:30 AM, മിയാമി സ്റ്റേഡിയം
ജൂലൈ 12 (ഞായര്‍) അര്‍ജന്റീന vs സ്വിറ്റ്സര്‍ലന്‍ഡ്, പുലര്‍ച്ചെ 6:30 AM, കന്‍സാസ് സിറ്റി സ്റ്റേഡിയം












