പ്രതിപക്ഷ ഉപനേതൃത്വ സ്ഥാനത്തില്‍ വീണ്ടും സിപിഐഎം – സിപിഐ ചര്‍ച്ച. സിപിഐയെ ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് സിപിഐഎം. ഉഭയകക്ഷി ചര്‍ച്ച ഈ മാസം 14ന് നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ഇടയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. സിപിഐ നേതൃയോഗവും അതേദിവസം ചേരുന്നുണ്ട്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം കിട്ടിയേ തീരൂ എന്ന നിലപാടിലാണ് സിപിഐ. ഇന്നലെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തില്‍ ഒരുവട്ടം ഈ വിഷയത്തില്‍ സിപിഐഎമ്മും – സിപിഐയും ഉഭയകക്ഷി ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിട്ട് തൊട്ടുപിന്നാലെ തന്നെ പ്രതിപക്ഷ ഉപനേതൃസ്ഥാനമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നു. എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ ചൂണ്ടിക്കാണിച്ച് സിപിഐഎം ഇത് നിരാകരിക്കുകയായിരുന്നു.












