തൃശൂർ: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര് മരിച്ചു. പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥനായ സിബിയും മകൾ അലീന (19)യുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയാണ് കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് സിബി നാട്ടിലെത്തിയതെന്നാണ് പ്രാഥമിക വിവരം. മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവവിവരം സിബിയുടെ മറ്റൊരു മകനാണ് പൊലീസിനെ അറിയിച്ചത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വിശദമായ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




