തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിനിടെ വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറാണ് കേസെടുക്കാൻ നിർദേശം നൽകിയത്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
അതേസമയം, സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേരത്തെ എംഎസ്എഫ് രംഗത്തെത്തിയിരുന്നു. ജലീലിനെതിരെ കേസെടുക്കണമെന്നായിരുന്നു എംഎസ്എഫിന്റെ ആവശ്യം. ചടങ്ങിനിടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം ശക്തമായത്.




