Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വക്കഫ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച് കേരള ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലുള്ള കേരള വക്കഫ് ബോർഡ് കേന്ദ്ര വക്കഫ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് അനുസൃതമായല്ല രൂപീകരിച്ചിരിക്കുന്നതെന്ന അഡ്വ. ഷോൺ ജോർജ് ഉന്നയിച്ച വാദം പ്രഥമദൃഷ്ട്യാ പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വക്കഫ് ബോർഡിന്റെ ഭരണപരമായ ചുമതല വക്കഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിർവഹിക്കുക.

ഇതോടെ നിലവിലുള്ള വക്കഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വക്കഫ് നിയമത്തിന്റെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള ഭരണസംവിധാനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ ഉത്തരവ് വ്യക്തമാക്കുന്നതാണെന്ന് അഡ്വ. ഷോൺ ജോർജ് പ്രതികരിച്ചു.

“നിലവിലുള്ള കേരള വക്കഫ് ബോർഡ് കേന്ദ്ര വക്കഫ് നിയമത്തിന് വിരുദ്ധമാണെന്നും, വക്കഫ് നിയമത്തിലെ സെക്ഷൻ 14 അനുസരിച്ച് നിയമാനുസൃതമായ വക്കഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് സന്തോഷ് മാത്യു ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix