Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് കൂടി വാങ്ങാൻ കെഎസ്ഇബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കാൻ കെഎസ്ഇബി 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ തീരുമാനിച്ചു. ദിവസം മുഴുവൻ ലഭ്യമാകുന്ന രീതിയിലാണ് വൈദ്യുതി വാങ്ങുക. യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കാനാണ് പദ്ധതി.

കൂടുതൽ വൈദ്യുതി വാങ്ങുന്നതിലൂടെ നിലവിലെ പ്രതിസന്ധിക്ക് ഭാഗിക ആശ്വാസം ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങുന്നതും ഡീപ് പോർട്ടൽ വഴി ഹ്രസ്വകാല അടിസ്ഥാനത്തിൽ വൈദ്യുതി ലഭ്യമാക്കുന്നതും പരിഗണനയിലാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 23ന് ശേഷം ഉണ്ടാകും.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസവും പല പ്രദേശങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. ചില സ്ഥലങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി തടസ്സപ്പെട്ടതായും പരാതിയുണ്ട്.

15 മുതൽ 30 മിനിറ്റ് വരെ മാത്രമാണ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും, ചിലയിടങ്ങളിൽ അതിലും കൂടുതൽ സമയം വൈദ്യുതി മുടങ്ങുന്നതായി ജനങ്ങൾ പറയുന്നു. നിയന്ത്രണത്തിന് കൃത്യമായ സമയക്രമം ഇല്ലാത്തതും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി അറിയിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. വൈദ്യുതി ലാഭിക്കാൻ എയർ കണ്ടീഷണറുകളും അലങ്കാര ലൈറ്റുകളും പരമാവധി കുറച്ച് ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer