Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അലയൊലികൾ കേരളത്തിലും ശക്തം;നഗരത്തിൻ്റെ പല ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സുതാര്യമായ വിദ്യാഭ്യാസത്തിന് വേണ്ടി രാജ്യത്തെ യുവാക്കൾ ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രക്ഷോപങ്ങളുടെ വിവരങ്ങളും ദൃശ്യങ്ങളും കാട്ടുതീപോലെ പടരുകയാണ്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും യുവാക്കൾ സമരമുഖത്തേയ്ക്ക് ഒഴുകി എത്തുന്നു. രാജ്യവ്യാപകമായി സിജെപിയുടെ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനങ്ങളും , പ്രതിഷേധങ്ങളും സോഷ്യൽ മീഡിയ ക്യാമ്പയിനിങ്ങും നടക്കുന്നു .

പ്രതിഷേധത്തിന്റെ അലയൊലികൾ കേരളത്തിലും നേരത്തെ വന്നിരുന്നു. വിസ്മയ മോഹൻലാൽ, ടോവിനോ,പാർവതി , ആസിഫലി തുടങ്ങിയചലച്ചിത്ര താരങ്ങളും റഹീം എംപി , ശൈലജ ടീച്ചർ ,ജോൺ ബ്രിട്ടാസ് തുടങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങളും , തുടങ്ങി നിരവധി മേഖലയിലെ ആളുകൾ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

പനമ്പിള്ളി നഗർ സെൻട്രൽ പാർക്കിൽ വെച്ച് വൈകിട്ട് ” ആസാദി ; പാട്ടും പ്രതിഷേധവും നമ്മളും അവർക്കൊപ്പം” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ റാപ്പർ വേടൻ, ഗബ്രി , ശീതൾ ശ്യാം,ധന്യ വർമ തുടങ്ങുന്ന കല സാംസ്കാരിക രംഗത്തുള്ള നിരവധി ആളുകൾ പങ്കെടുത്തു.കുറച്ച് മണിക്കൂറുകൾ മുമ്പ് മാത്രം ഇട്ട ഇൻസ്റ്റഗ്രാം പോസ്റ്റ് മാത്രം കണ്ട് പനമ്പള്ളി നഗറിൽ തടിച്ച് കൂടിയത് നിരവധി യുവാക്കളാണ്..

എറണാകുളം മഹാരാജാസ് കോളേജിലും സിജെപി യ്ക്ക് പിന്തുണയും ആയി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.നടൻ ജോജു ജോർജ്, എഴുത്തുകാരി കെ.ആർ മീര , എം.എസ് മാധവൻ, ആഷിക് അബു തുടങ്ങിയ സിനിമ _സാംസ്കാരിക രംഗത്തുള്ള ആളുകൾ പങ്കെടുത്ത വലിയ പ്രേക്ഷോപം മഹാരാജാസ് ക്യാമ്പസിൽ നടന്നു.”നാട്ടിൽ ഇപ്പൊൾ അടിയന്തരാവസ്ഥ ആണെന്ന് ” നടൻ ജോജു ജോർജും ധർമേന്ദ്ര പ്രധാൻ്റെ രാജി ആണ് ആവശ്യമെന്ന് ആഷിക് അബുവും പറഞ്ഞു.

“ജെൻ സി എന്ന് വിളിക്കുന്ന യുവാക്കളെ കുറ്റപ്പെടുത്തിയിരുന്ന ആളായിരുന്നു എന്നും എന്നാൽ രാജ്യത്തെ യുവാക്കൾ വലിയ പ്രതിസന്ധിയിൽ ആണെന്നും ഭരണകൂടത്തിനെതിരെ സംസാരിക്കാൻ ധൈര്യം ഉള്ള ജനത ആണെന്നും ജെൻ സി കൾ എന്നും അവതാരകയായ രഞ്ജിനി ഹരിദാസ് പറഞ്ഞു.ഡൽഹിയിലെ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം രഞ്ജിനി നേരിട്ട് പങ്കെടുത്തിരുന്നു.ഇന്ത്യയിലെ ഡെമോക്രസിയെ കുറിച്ച് സംശയമാണ് കേരളത്തിൽ ജനിച്ച് ജീവിക്കുന്നു എന്നത് നമ്മളുടെ വലിയ പദവി ആണ്” എന്ന് രഞ്ജിനി പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix