Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലത്തൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 24-നാണ് അപകടം ഉണ്ടായത്. തുണി കഴുകി അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്ക്ക് ഷോക്കേറ്റത്. അപകടത്തിൽ രാധികയ്ക്കും രേഷ്മയ്ക്കും പരിക്കേറ്റിരുന്നു.

വീടിന്റെ ഇരുമ്പ് കഴുക്കോലിൽ കെട്ടിയിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലൂടെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തി. വീടിന്റെ നിർമാണം നടക്കുന്നതിനാൽ സമീപത്തെ താൽക്കാലിക ഷെഡിൽ നിന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് എടുത്ത വൈദ്യുതി കണക്ഷനാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ ശാരദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer