Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാഹനം ഒട്ടകവുമായി ഇടിച്ച് തലകീഴായി മറിഞ്ഞു; കരസേന മേജർക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്‌സാൽമീർ: രാജസ്ഥാനിലെ ജയ്‌സാൽമീർ മിലിട്ടറി സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ കരസേനാ മേജർ മരിച്ചു. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശി മേജർ ഹംസ ആരിഫ് (30) ആണ് മരിച്ചത്. അപകടത്തിൽ ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം. മേജർ ഹംസയും സഹപ്രവർത്തകരും സഞ്ചരിച്ച ടാറ്റ സഫാരി വാഹനം റോഡിലൂടെ കടന്നുപോയ ഒട്ടകത്തിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ജയ്‌സാൽമീർ നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള ആർമി മേഖലയിലെ റോഡിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തിൽ വാഹനം അഞ്ച് തവണ തലകീഴായി മറിയുകയും ദൂരേക്ക് തെറിച്ചുപോകുകയും ചെയ്തു. അപകടത്തിൽ ഒട്ടകം സംഭവസ്ഥലത്ത് തന്നെ ചത്തു.

അപകടത്തെ തുടർന്ന് മേജർ ഹംസയെ സമീപത്തെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ട് ലഫ്റ്റനന്റുമാർ ചികിത്സയിലാണ്.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ മാസമാണ് മേജർ ഹംസയുടെ വിവാഹം നടന്നത്. ഈ വർഷം ഡിസംബറിൽ വിവാഹസത്കാരം നടത്താൻ കുടുംബം തീരുമാനിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിത ദുരന്തം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix