തൃശ്ശൂർ: തൃശൂർ പുതുക്കാട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ഡ്രൈവർക്ക് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നുവെന്നാണ് വിവരം. നിയന്ത്രണം വിട്ട ബസ് ദേശീയപാതയോരത്തെ ഒരു കടയിലേക്ക് ഇടിച്ചുകയറി നിന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




