Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CJP യുമായി താരതമ്യം; ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിജെപിയുമായി കോൺഗ്രസിനെ താരതമ്യം ചെയ്ത് നടത്തിയ പരാമർശത്തിൽ ശശി തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ. തരൂരിന്റെ പരാമർശത്തിൽ പാർട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നീക്കങ്ങളെ ദുർബലപ്പെടുത്തുന്ന പ്രസ്താവനയാണിതെന്നും ബി.ജെ.പിക്ക് രാഷ്ട്രീയമായി ആയുധം നൽകുന്നതാണെന്നും നേതാക്കൾ വിമർശിച്ചു.

അതേസമയം, പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും പാർട്ടിക്കും നേതൃത്വത്തിനുമെതിരായ ആക്രമണമായി വ്യാഖ്യാനിച്ചെന്നും തരൂർ വ്യക്തമാക്കി. മുംബൈയിൽ നടന്ന സംവാദ പരിപാടിക്കിടെയായിരുന്നു തരൂരിന്റെ പരാമർശം.

യുവതലമുറയുടെ ശബ്ദം കേൾക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നായിരുന്നു തരൂരിന്റെ പരാമർശം. സിജെപിക്ക് യുവതലമുറയുടെ ശബ്ദമായി മാറാൻ കഴിഞ്ഞെന്നും അവരുടെ വിഷയങ്ങൾ ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് സാധിക്കാതിരുന്നതിന്റെ കാരണങ്ങൾ കോൺഗ്രസ് സ്വയം പരിശോധിക്കണമെന്നും തരൂർ അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെയും യുവാക്കളുടെയും വിഷയങ്ങൾ രാഹുൽ ഗാന്ധിയും ഏറ്റെടുത്തിരുന്നെങ്കിലും സിജെപിയെപ്പോലെ ഫലപ്രദമായി അവയെ പ്രതിഫലിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെ കേൾക്കുന്നതിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെട്ടാൽ അവ ക്രമേണ അപ്രസക്തമാകുമെന്നും തരൂർ മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix