Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റേഷൻ അരിയുടെ വില കൂട്ടിയിട്ടില്ല; പ്രചാരണം വ്യാജമെന്ന് ഭക്ഷ്യവകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: റേഷൻ അരിയുടെ വില വർധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പ്. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും വില കൂട്ടിയെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണെന്നും വകുപ്പ് അറിയിച്ചു. റേഷൻ അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി വർധിപ്പിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.

കേന്ദ്രസർക്കാരിന്റെ ടൈഡ് ഓവർ വിഹിതത്തിൽ അരിയുടെ ലഭ്യത കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 2026 ജനുവരി മുതൽ 6,459 മെട്രിക് ടണ്ണിലധികം അരിയുടെ കുറവുണ്ടായതായി ഭക്ഷ്യവകുപ്പ് പറയുന്നു.

നിലവിൽ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ് ലഭിക്കുന്നത്. കഴിഞ്ഞ സർക്കാർ കൂടുതൽ ഗോതമ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അരി വിഹിതം കുറച്ച് ഗോതമ്പ് വിഹിതം കൂട്ടിയതെന്നും ഭക്ഷ്യവകുപ്പ് ആരോപിച്ചു.

ഉത്സവകാലങ്ങളിൽ വിതരണം ചെയ്തിരുന്ന സ്പെഷൽ അരിയും ടൈഡ് ഓവർ വിഹിതത്തിൽ നിന്നായിരുന്നു. 2025 ഡിസംബറിൽ അരി വിഹിതം കുറച്ച് പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്പെഷൽ അരി വിതരണം ചെയ്യുന്നതിൽ പരിമിതി ഉണ്ടാകാൻ കാരണമെന്നും വകുപ്പ് വ്യക്തമാക്കി.

ടൈഡ് ഓവർ വിഹിതത്തിലെ കുറവ് പരിഹരിക്കുന്നതിനായി സാധാരണ റേഷൻ വിഹിതത്തിന് പുറമെ നീല, വെള്ള, തവിട്ട് കാർഡുടമകൾക്ക് 26 രൂപയ്ക്ക് അധിക അരി ലഭ്യമാക്കുന്നുണ്ട്. ഇതിനായി കിലോയ്ക്ക് 23.20 രൂപ നിരക്കിൽ ഒഎംഎസ്എസ് അരി വാങ്ങിയതായും ഭക്ഷ്യവകുപ്പ് അറിയിച്ചു.

ഓണക്കാലത്ത് അരിയുടെ വില നിയന്ത്രിക്കാനും ജനങ്ങൾക്ക് ആശ്വാസം നൽകാനുമായി ഈ മാസം 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ എത്തിച്ചിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix