കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ജീപ്പിനുള്ളിൽ വിനു പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയ്ക്ക് കൂട്ടിരിക്കാൻ വേണ്ടിയാണ് വിനു പ്രസാദ് ആശുപത്രിയിലെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.




