കോട്ടയം: ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മേപ്രാൽ സ്വദേശികളായ എബിൻ പി. ഡേവിഡ് ജോൺ (30), സച്ചിൻ രാജു (28) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മേപ്രാൽ പെരിങ്ങതുരുത്തിൽ പി.ഡി. ജോണിന്റെ മകനാണ് എബിൻ പി. ഡേവിഡ് ജോൺ. മേപ്രാൽ നെടുംപറമ്പിൽ വീട്ടിൽ സച്ചിൻ രാജുവാണ് മരിച്ച മറ്റൊരാൾ.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കോണ്ടൂരിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.











